ചെറുകടി നിക്ഷേപകരെ ലക്ഷപ്രഭുക്കളാക്കിയ പത്ത് ഓഹരികളെ കുറിച്ചാണ് നമ്മള് പറയുന്നത്. പത്തു മടങ്ങോളം ലാഭം നേടി കൊടുത്ത ആ കമ്പനികളെ കുറിച്ച്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് 500 ശതമാനത്തിലധികം ലാഭം നേടി കൊടുത്ത പത്തു ഓഹരികളെ കുറിച്ച് നമുക്ക് പഠിയ്ക്കാം. ഏറ്റവും രസകരമായ കാര്യം ഈ ഓഹരികളൊന്നും നിക്ഷേപകര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ലെന്നതാണ്.
മെഡിക്കാമെന് ബയോടെക്
2016 മാര്‍ച്ച് 31ന് 55.55 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ ഓഹരി ഈ സാമ്പത്തികവര്‍ഷം ക്ലോസ് ചെയ്തിരിക്കുന്നത് 519.45 രൂപയിലാണ്. ഏകദേശം 835.10 ശതമാനം വര്‍ധനവ്. ഇപ്പോള്‍ ട്രേഡിങ് നടക്കുന്നത് 540 ലെവലിലാണ്.
പ്രൈം സെക്യൂരിറ്റീസ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 3.70 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് പ്രൈം സെക്യൂരിറ്റീസ്. പതിനായിരം രൂപ മുടക്കിയിരുന്നെങ്കില്‍ 2700ഓളം ഓഹരികള്‍ കിട്ടുമായിരുന്നു. മാര്‍ച്ച് 31ന് ഇതിന്റെ വില 34.45 ആണ്. പതിനായിരം രൂപ ഒരു കൊല്ലം കൊണ്ട് ഒരു ലക്ഷത്തിനടുത്തെത്തി. 831.08 ശതമാനം വളര്‍ച്ച.
മനാക്സിയ ഇന്‍ഡസ്ട്രീസ്
ഇപ്പോള്‍ 26.55 രൂപ വിലയുള്ള ഓഹരിക്ക് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 3.70 രൂപയായിരുന്നു. 803.06 ശതമാനം വളര്‍ച്ചയാണ് ഒറ്റവര്‍ഷം കൊണ്ട് നേടിയത്
ഏഷ്യന്‍ ഓയില്‍ ഫീല്‍ഡ് സര്‍വീസസ്
30.15 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരികള്‍ 670.98 ശതമാനം വളര്‍ച്ചയോടെ 232.45ലാണ് മാര്‍ച്ച് 31ന് ക്ലോസ് ചെയ്തത്. അമ്പരപ്പിക്കുന്ന ഈ കുതിപ്പ് ഏപ്രില്‍ മാസത്തിലും തുടരുകയാണ്.
ഇന്ത്യന്‍ മെറ്റല്‍സ്
അതിശയകരമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഇന്ത്യന്‍ മെറ്റല്‍സിനും പറയാനുള്ളത്. 110.80 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ ഓഹരി ഇപ്പോള്‍ ട്രേഡിങ് നടത്തുന്നത് 767.35 രൂപയിലാണ്. 592.55ശതമാനം വര്‍ധനവ്.
ജയന്ത് അഗ്രോ ഓര്‍ഗാനിക്സ് ലിമിറ്റഡ്
ഏപ്രില്‍ ആദ്യവാരം ഈ ഷെയറിന്റെ വില 800 രൂപയോളം ഉയര്‍ന്നിരുന്നു. 2016 സാമ്പത്തിക വര്‍ഷം 115.90 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരിയാണിത്. മാര്‍ച്ച് 31ന് ക്ലോസ് ചെയ്യുമ്പോള്‍ 572.09 വളര്‍ച്ചാനിരക്കോടെ 778.95ലാണ് ക്ലോസ് ചെയ്തത്.
സിന്നര്‍ എനര്‍ജി
വെറും 2.02 രൂപ വിലയുണ്ടായിരുന്ന ഓഹരി. അത്രയൊന്നും ഡിമാന്റില്ലാതിരുന്ന ഈ ഷെയര്‍ അതിശയിപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. 2017 മാര്‍ച്ചില്‍ ഫിനിഷ് ചെയ്തത് 13.55രൂപയിലാണ്.
പില് ഇറ്റാലിക്കാ ലൈഫ് സ്റ്റൈല്‍
സിന്നറിനെ പോലെ തന്നെയുള്ള ഒരു ഓഹരി. 2.25 രൂപയില്‍ നിന്നും 14.25 വരെ കുതിച്ചെത്തി. ഒരു സാമ്പത്തിക വര്‍ഷം കൊണ്ട് നേടിയത് 533.33 ശതമാനത്തിന്റെ വര്‍ധനവ്
എസ് വിപി ഗ്ലോബല്‍
256.50 രൂപയിലാണ് ഈ ഷെയര്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.60 രൂപയായിരുന്നു വില. 516.59 ശതമാനം വളര്‍ച്ച 365 ദിവസം കൊണ്ട് നേടാന്‍ സാധിച്ചു.
ടാറ്റാ മെറ്റാലിക്സ്
ലിസ്റ്റിലെ ഇത്തിരി പേരുള്ള കമ്പനിയെന്ന് ഇതിനെ വിളിക്കാം. പല കാരണങ്ങളാല്‍ 97ലേക്ക് കൂപ്പുകുത്തിയിരുന്ന ടാറ്റാ മെറ്റാലിക്സിന്റെ അദ്ഭുതകരമായ തിരിച്ചുവരവിന്റെ വര്‍ഷം കൂടിയായിരുന്നു ഇത്. 504.33 ശതമാനം വളര്‍ച്ചാനിരക്കോടെ 586.30ലാണ് ഈ ഷെയര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന അവസാനിപ്പിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
