വലിയ കാറുകളുടെ വിലയിൽ ഇടിവ്. ഫോർഡിന് 30000 രൂപ വരെ വിലക്കുറവ്.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് കാറുകളുടെയും വില കുറച്ചു. വൻ വിലക്കിഴിവാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫോർഡിന്റെ കോംപാക്ട് എസ്.യുവി ഇക്കോ സ്പോർട്ട്, സെഡാൻ ആസ്പെയർ, ഹാച്ച്ബാക്ക് ഫിഗോ എന്നീ മോഡലുകൾക്ക് 30000 രൂപ വരെയാണ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്.
20,000 മുതൽ 30,000 രൂപ വരെയാണ് ഇക്കോ സ്പോർട്ടിന് കമ്പനി നൽകുന്ന വിലക്കിഴിവ്. 7.18 ലക്ഷം മുതൽ 10.76 ലക്ഷം വരെയാണ് ഇതിന്റെ വില. മറ്റ് ചെറുകാറുകളായ ഫിഗോയ്ക്കും ആസ്പയറിനും 10,000 രൂപ മുതൽ 25,000 രൂപ വരെ വിലക്കുറവുണ്ട്. ഫിഗോ ഹാച്ച്ബാക്കിന് 4.75 ലക്ഷം മുതൽ 7.73 ലക്ഷം വരെയും ആസ്പയറിന് 5.44 ലക്ഷം മുതൽ 8.28 ലക്ഷം വരെയുമാണ് വില.

കഴിഞ്ഞ ദിവസം മേഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യൂ എന്നീ പ്രമുഖ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരിന്നു. ജൂൺ അവസാനം വരെയാണ് ഇവയ്ക്ക് ഓഫറുകളുള്ളത്. ബെൻസിന് 7 ലക്ഷവും ഔഡിക്ക് 10 ലക്ഷവും ബി.എം.ഡബ്ല്യൂവിന് 12 ശതമാനവുമാണ് വിലക്കുറവുള്ളത്.
ജൂലൈയിൽ ജി.എസ്.ടി നടപ്പിലാക്കുമ്പോൾ വലിയ കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെയാണ് ആഡംബര കാർ വിപണി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
