എണ്ണവില താഴ്ന്നതോടെ കുവൈറ്റ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടിവുണ്ടായതായി കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക്.
കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കുവൈറ്റ് ഇൻറർനാഷനൽ ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ മാർക്കറ്റ് നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 51 ശതമാനത്തിന്റെ ഇടിവാണുള്ളത്.
കഴിഞ്ഞ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 42 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ 528 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. എന്നാൽ ഏപ്രിലിൽ ഇത് 305 ഇടപാടുകളായി കുറഞ്ഞു.

എണ്ണവില ഉയർന്നാൽ മാത്രമേ റിയൽ എസ്റ്റേറ്റ് മേഖല പൂർവ്വസ്ഥിതിയിലെത്തൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ഏതാനും മാസങ്ങൾ കൂടി നിലവിലെ അവസ്ഥ തുടരുമെന്നും വിദഗ്ധർ പറയുന്നു. ഒപെക് രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ ഫലമായി ഏതാനും മാസങ്ങൾക്കകം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില തിരിച്ചുകയറാൻ സാധ്യതയുണ്ട്.
വിദേശികൾക്കെതിരെ നിരന്തരമുണ്ടാവുന്ന നീക്കങ്ങളും സമ്മർദവും റിയൽ എസ്റ്റേറ്റ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് യൂണിയന്റെ വെളിപ്പെടുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
