എസ്ബിടി ഐഎഫ്എസ്സി കോഡ് എങ്ങനെ എസ്ബിഐ ഐഎഫ്എസ്സി കോഡ് ആക്കാം
എസ്.ബി.ടി ശാഖകൾ എസ്.ബി.ഐ ആയതോടെ പണം അയയ്ക്കുന്നതിനുള്ള ഐഎഫ്എസ്സി കോഡിന്റെ കാര്യത്തിൽ ഇടുപാടുകാർ ആശയക്കുഴപ്പത്തിൽ. എന്നാൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും അതത് ശാഖകളുമായി ബന്ധപ്പെട്ടാൽ ഐഎഫ്എസ്സി കോഡ് വ്യക്തമായി പറഞ്ഞു തരുമെന്നും എസ്.ബി.ഐ അറിയിച്ചു.
ജൂൺ 30 വരെ എസ്.ബി.ടിയുടെ ഐഎഫ്എസ്സി കോഡ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിനുശേഷം പണമയയ്ക്കാൻ പുതിയ ഐഎഫ്എസ്സി കോഡ് ആവശ്യമാണ്.

എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും ബ്രാഞ്ച് കോഡുകളുടെ അക്കങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. എസ്.ബി.ഐ ബ്രാഞ്ച് കോഡിന് 5 അക്കങ്ങളാണുള്ളത്. എന്നാൽ എസ്.ബി.ടി ബ്രാഞ്ച് കോഡ് നാല് അക്കങ്ങൾ ചേർന്നതാണ്. ബ്രാഞ്ച് കോഡിന്റെ പിന്നിൽ എസ്.ബി.ഐ.എൻ എന്നു കൂടി ചേർത്താൽ ഐഎഫ്എസ്സി കോഡിന്റെ പകുതിയായി.
നിങ്ങളുടേത് എസ്.ബി.ടി ബ്രാഞ്ച് കോഡ് ആണെങ്കിൽ ആ നമ്പറിന് മുമ്പ് 7 കൂടി ചേർക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ബ്രാഞ്ച് കോഡ് 1234 ആണെന്നിരിക്കട്ടെ. 7 കൂടി ചേർക്കുമ്പോൾ നമ്പർ 71234 എന്നാകും. ഇനി ഈ നമ്പറിന് മുന്നിൽ എസ്.ബി.ഐ.എൻ എന്നുകൂടി ചേർക്കണം. അപ്പോൾ SBIN71234 എന്നായി.
11 അക്കങ്ങളാണ് ഐഎഫ്എസ്സി കോഡിന് വേണ്ടത്. എന്നാൽ SBIN71234 എന്ന നമ്പറിൽ 9 അക്കങ്ങളാണുള്ളത്. 11 അക്കം തികയ്ക്കാനായി എസ്.ബി.ഐ.എൻ എന്നതിനുശേഷം രണ്ട് പൂജ്യം കൂടി ചേർക്കണം അപ്പോൾ SBIN0071234 എന്നാകും. ഈ രീതിയിൽ നിങ്ങളുടെ ഐഎഫ്എസ്സി കോഡ് കണ്ടെത്താനാകും.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications