ഗൾഫിൽ അവധിക്കാലമായതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാൻ തുടങ്ങി.
ഗൾഫിൽ അവധിക്കാലമായതോടെ വിമാനക്കമ്പനികൾ പണി തുടങ്ങി. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിനാൽ പ്രവാസികൾ വലയുന്നു. ചെറിയ പെരുന്നാളും അവധിക്കാലവും ഒരുമിച്ചെത്തിയതോടെ യാത്രക്കാരുടെ തിരക്ക് കണക്കാക്കി ഇരട്ടി ലാഭം കൊയ്യുകയാണ് വിമാനക്കമ്പനികളുടെ ലക്ഷ്യം.
അവധിക്കാലം
ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് വിമാനക്കമ്പനികളുടെ നല്ലകാലം. ഈ സമയത്താണ് പ്രവാസികളധികവും അവധിക്കായ് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്. തിരക്ക് മുതലാക്കിയുള്ള വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവ് പതിവ് പോലെ പ്രതിഷേധങ്ങൾ ഉയർത്താറുണ്ടെങ്കിലും ഇത്തവണയും നിരക്ക് വർദ്ധനവിന് മാറ്റമില്ല. ഇതോടെ മലയാളികളും ദുരിതത്തിലായിരിക്കുകയാണ്.
യൂറോപ്പിലും അവധിക്കാലം
ഗൾഫിന് പുറമേ യൂറോപ്പ്യൻ രാജ്യങ്ങളിലും അടുത്ത രണ്ട് മാസങ്ങൾ അവധിയാണ്. കുടുംബസമേതമാണ് പലരും ഈ സമയത്ത് സ്വന്തം നാടുകളിലേയ്ക്ക് വരുന്നത്. വിനോദയാത്രകൾക്കായി യൂറോപ്പിൽ നിന്ന് വിദേശികളും ഇന്ത്യയിലേയ്ക്ക് എത്താറുണ്ട്.
ഈദുൽ ഫിത്തർ
ഈദുൽ ഫിത്തറാണ് ഇപ്പോഴുള്ള തിരക്കിന് പ്രധാന കാരണം. ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെയാണ് പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് അനുഭവപ്പെടുന്നത്.
ടിക്കറ്റ് നിരക്ക്
എമിറൈറ്റ്സ് എയർലൈൻസിന്റെ കഴിഞ്ഞ ദിവസത്തെ ദുബായ് - കേരള ടിക്കറ്റ് നിരക്ക് 77172 രൂപയാണ്. എയർ ഇന്ത്യയിൽ ഇത് 34615 രൂപയാണ്. ഇൻഡിഗോയിൽ 36000 രൂപയും. കുവൈറ്റ് - കൊച്ചി സർവീസ് നടത്തുന്ന കുവൈറ്റ് എയർലൈൻസിൽ കഴിഞ്ഞ ദിവസം ടിക്കറ്റ് കിട്ടാനില്ലായിരുന്നു.
മടക്കയാത്ര
അവധിക്ക് നാട്ടിലെത്തുന്നവർ തിരികെ പോകുന്നത് ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ്. അതിനാൽ ഈ സമയത്തും ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരിക്കും. നാലും അഞ്ചും ഇരട്ടി വരെ ഇത് ഉയരാറുണ്ട്. ടിക്കറ്റ് കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. മടക്കയാത്രയ്ക്കും കുറഞ്ഞത് 30000 മുതൽ 40000 രൂപ വരെ മുടക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
