എസ്ബിഐ ചില കാലാവധിക്കുള്ളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.
ജൂലൈ ഒന്നു മുതൽ എസ്ബിഐ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറച്ചു. ഒരു വർഷത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
പലിശ നിരക്ക്
ഒരു വർഷം മുതൽ 455 ദിവസം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ നിരക്ക് മുമ്പ് 6.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറച്ചിരുന്നു. കൂടാതെ 456 മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായും കുറച്ചു.
മാറ്റമില്ല
ഒരു വർഷത്തിൽ കുറവും രണ്ട് വർഷത്തിൽ കൂടുതലും കാലയളവിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കിൽ വ്യത്യാസമില്ല. ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിൽ നിക്ഷേപിക്കുന്ന സ്ഥിരനിക്ഷേപത്തിന് മാത്രമാണ് പലിശ കുറയുക.
മുതിർന്ന പൗരന്മാർ
ഒരു കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പലിശയിൽ വന്നിരിക്കുന്ന മാറ്റം ബാധകമാകുന്നത്. മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ കൂടുതൽ ലഭിക്കും. എന്നാൽ ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയിൽ പണം നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്കും പലിശ കുറയും.
കുറഞ്ഞ തുക
ഒരു എസ്ബിഐ ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാകാം. നിക്ഷേപങ്ങളിൽ നിന്ന് വായ്പ സൗകര്യവും എസ്ബിഐ നൽകുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications