സൂപ്പർ ബൈക്കുകൾ വാങ്ങാൻ ആക്സിസ് ബാങ്ക് ലോൺ നൽകുന്നു
സൂപ്പർ ബൈക്കുകൾ എന്നും യുവാക്കളുടെ ഹരമാണ്. അവ സ്വന്തമാക്കാനായാൽ ലോകം കീഴടക്കിയ സന്തോഷവും. കൈയിൽ കാശില്ലാത്തതാണ് പലരെയും ബൈക്കുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇനി മുതൽ അക്കാര്യത്തെക്കുറിച്ച് ഓർക്കേണ്ട. കാരണം ആക്സിസ് ബാങ്കിന്റെ പുതിയ വായ്പാ പദ്ധതി അനുസരിച്ച് സൂപ്പർ ബൈക്കുകൾക്ക് 95 ശതമാനം വരെ വായ്പ അനുവദിക്കും.
ആക്സിസ് ബാങ്ക്
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. 500 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. ബൈക്ക് വാങ്ങുന്നതിന് ആവശ്യമായ തുകയുടെ 95 ശതമാനം വരെ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹാർലി ഡേവിഡ്സൺ സ്വന്തമാക്കാം...
ഇന്ത്യയിലെ യുവാക്കളിലധികവും ഹാർലി ഡേവിഡ്സൺ, ട്രൈംഫ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഉപഭോക്താക്കൾക്ക് ബാങ്ക് ഇത്തരം ഒരു അവസരം ഉണ്ടാക്കി കൊടുത്തതെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.
ബൈക്കിംഗ് മേഖല
അടുത്ത മൂന്നു വർഷങ്ങളിൽ ബൈക്കിംഗ് മേഖലയിൽ 30 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ. ഉയർന്ന ഉപഭോക്തൃ ചെലവും ഉയർന്ന ആസ്തികളുള്ളവരുടെ ജനസംഖ്യയും ബൈക്കിംഗ് രംഗത്തെ വളർച്ചയ്ക്ക് കാരണമാകും.
പ്രായം
ഇത്തരം ബൈക്കുകൾ വാങ്ങുന്നവരുടെ ശരാശരി പ്രായം രണ്ട് വർഷം മുമ്പ് 40കളിൽ നിന്ന് 30 ആയി കുറഞ്ഞിരുന്നു. ബൈക്ക് സവാരിക്കും സാഹസിക ബൈക്കിംഗിനുമൊക്കെയാണ് ഇവർ സൂപ്പർ ബൈക്കുകൾ തിരഞ്ഞെടുക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
