എയര്‍ ഇന്ത്യയിൽ ഇക്കണോമി ക്ലാസിൽ ഇനി മുതൽ മാംസാഹാരമില്ല.
എയര്‍ ഇന്ത്യ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം ബിസിനസ് ക്ലാസില്‍ മാത്രമാക്കി ചുരുക്കി. ഇക്കണോമി ക്ലാസിൽ ഇനി മുതൽ സസ്യാഹാരമാണ് നൽകുക. ചെലവുചുരുക്കലാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് വിവരം.
മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ പറയുന്നത്. വർഷം 350-400 കോടി രൂപയാണ് കാറ്ററിംഗ് സർവീസിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത്. എന്നാൽ രാജ്യാന്തര സർവീസുകൾക്ക് ഈ തീരുമാനം ബാധകമല്ല. കൂടാതെ ആഭ്യന്തര സർവീസുകളിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും മാംസാഹാരം ലഭിക്കും.

90 മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് മാംസാഹാരം നൽകുന്നത് എയർ ഇന്ത്യ ആറു മാസങ്ങൾക്കു മുമ്പ് നിർത്തിയിരുന്നു. സാലഡുകൾ വിളമ്പേണ്ടെന്ന കാര്യത്തിലും എയർ ഇന്ത്യ കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായം തേടിയല്ല തീരുമാനം എടുത്തിരിക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
