കൊച്ചിൽ ഷിപ്പ് യാർഡ് ആഗസ്റ്റ് ഒന്നിന് ആദ്യമായി ഓഹരി വിൽപ്പന നടത്തും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണക്കമ്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് ഓഗസ്റ്റ് ഒന്നിന് പ്രഥമ ഓഹരി വിൽപ്പന (ഐപിഒ) ആരംഭിക്കും. ഐപിഒയിലൂടെ കമ്പനി 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മുംബൈയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിൽപ്പന
ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വിൽപ്പന മൂന്ന് വരെ നീണ്ടു നിൽക്കും. 3.4 കോടിയോളം ഓഹരികളാണ് വിൽപ്പനയ്ക്ക് വയുക്കുന്നത്. ഇതിൽ 2.2 കോടി ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്.
ഓഹരി വില
ഓഹരിക്ക് 424 രൂപ മുതൽ 432 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.
ലക്ഷ്യം
ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് മധു എസ്. നായർ പറഞ്ഞു. കപ്പൽ നിർമ്മാണം, അറ്റകുറ്റ പണി എന്നിവയ്ക്കായി അഞ്ച് വർഷത്തിനകം 3100 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനം
ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപനമാണ് കൊച്ചിൽ ഷിപ്പ് യാർഡ്. കഴിഞ്ഞ സാമ്പത്തിക വർഷം കപ്പൽ ശാലയുടെ വരുമാനം 2059 കോടിയാണ്. 312 കോടിയാണ് ലാഭം. പ്രതിരോധ രംഗത്തും സ്ഥാപനത്തിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്.
അനുമതി
രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയ്ക്ക് 2015 നവംബറിൽ മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് ഇത് വൈകുകയായിരുന്നു. ഓഹരി വിൽപ്പന നടപ്പാക്കുന്നതോടെ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം 75 ശതമാനമായി കുറയും.
malayalam.goodreturns.in
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications