ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി
2016-17ലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.
വെബ്സൈറ്റ് നിലച്ചു
രണ്ടുകോടിയിലധികം പേർ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തെന്നാണ് വിവരം. അതേസമയം, റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാൽ തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇത് മൂലമാണ് തീയതി നീട്ടിയതെന്ന് അധികൃതർ പറഞ്ഞു.
ബുദ്ധിമുട്ടുകൾ പലവിധം
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇത്തവണ നികുതിദായകർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കലായിരുന്നു. നിരവധി പേർക്ക് ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനായിട്ടില്ല. ഇവ ബന്ധിപ്പിക്കാതെ ആദായ നികുതി റിട്ടേണും ഫയൽ ചെയ്യാനാകില്ല.
ജിഎസ്ടി ഇഫക്ട്
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ തിരക്കിലാണ്. ഇതും തീയതി നീട്ടാൻ കാരണമാണ്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ജൂലൈ 31 തന്നെയായിരുന്നു അന്നും അവസാന ദിനം. എന്നാൽ ജൂലൈ 31 ഞായറാഴ്ചയായതും ബാങ്ക് പണിമുടക്കുണ്ടായിരുന്നതുമാണ് തീയതി നീട്ടാന്‍ കാരണമായത്. മുൻ വർഷങ്ങളിൽ ആഗസ്റ്റ് 31ലേക്കും പിന്നീട് സെപ്തംബര്‍ 31ലേക്കും വരെ തീയതി നീട്ടിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications