ജിഎസ്ടി: ആഡംബര കാറുകളുടെ വില കുത്തനെ ഉയരും; സെസ് 15 നിന്ന് 25 ശതമാനമാകും

എസ്‍യുവികളുടെയും ആഡംബര കാറുകളുടെയും നികുതി ഭാരം കുത്തനെ ഉയരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്‍യുവികളുടെയും ആഡംബര കാറുകളുടെയും നികുതി ഭാരം ഉടൻ ഉയരും. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നപ്പോൾ ഇവയുടെ നികുതി 28 ശതമാനവും സെസ് 15 ശതമാനവുമായിരുന്നു. എന്നാൽ ജിഎസ്ടി ഉന്നതാധികാര സമിതിയുടെ പുതിയ തീരുമാനം അനുസരിച്ച് 28 ശതമാനം ജിഎസ്ടിയും 25 ശതമാനും സെസുമായി ഉയർത്താനാണ് തീരുമാനം.

സർക്കാ‍ർ ഇതിനായി നിയമ ഭേദ​ഗതി വരുത്തണമെന്ന് ജിഎസ്ടി കൗൺസിൽ നി‍ർദ്ദേശിച്ചിട്ടുണ്ട്. നിയമ ഭേദ​ഗതിക്ക് ശേഷമാകും നിരക്ക് വർദ്ധന എന്ന് മുതൽ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ജിഎസ്ടി: ആഡംബര കാറുകളുടെ വില കുത്തനെ ഉയരും

പുതിയ തീരുമാന പ്രകാരമുള്ള വർദ്ധനവ് ചെറിയ കാറുകൾക്ക് ബാധകമാകില്ല. എന്നാൽ വൈദ്യുതി കൂടി ഇന്ധനമായി ഉപയോ​ഗിക്കുന്ന ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം നികുതിയും 25 ശതമാനം സെസുമാകും ഈടാക്കുക.

ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനം ആഡംബര കാ‍ർ വിപണിക്ക് വൻ തിരിച്ചടിയാകാനാണ് സാധ്യത. ഇടയ്ക്കിടെയുള്ള ഇത്തരം നികുതി മാറ്റങ്ങൾ വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

GST cess on cars hiked to 25%: Auto cos lash out, say move against free-market spirit, will hit expansion

Luxury vehicle manufacturers on Monday hit out at the move to hike cess on large cars and sports utility vehicles (SUVs) to 25 percent, saying it was against the spirit of liberal market dynamics and would affect future plans of expansion under Make in India initiative.
Story first published: Tuesday, August 8, 2017, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X