പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ.
പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. നിലവിൽ നാല് ശതമാനമായിരുന്നു പലിശ നിരക്ക്. എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാല് ശതമാനം പലിശ തന്നെ തുടരും. സേവിംഗ്സ് എക്കൗണ്ടിന്റെ ഗുണങ്ങളറിയാമോ?
തുടക്കം എസ്ബിഐ
രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ആദ്യം പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്. പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. എന്നാൽ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇത് ബാധകം.
പലിശ നിരക്ക് കുറയ്ക്കാൻ കാരണം
നാണയപ്പെരുപ്പനിരക്കും ഉയർന്ന യഥാർത്ഥ പലിശ നിരക്കിലെ കുറവുമാണ് പലിശനിരക്ക് പരിഷ്ക്കരിക്കാൻ പ്രധാന കാരണം. എസ്ബിഐ ജനുവരി 1 മുതൽ എംസിഎൽആർ 90 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
ബാങ്ക് ഓഫ് ബറോഡ
എസ്ബിഐയ്ക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായാണ് ബാങ്ക് ഓഫ് ബറോഡ കുറച്ചിരിക്കുന്നത്. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായിരിക്കും.
കർണാടക ബാങ്ക്
കര്‍ണാടക ബാങ്കും സമാനമായ രീതിയില്‍ തന്നെയാണ് പലിശ നിരക്ക് പരിഷ്കരിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല് ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്പ പലിശ നിരക്കുകള്‍ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications