സേവിംഗ്‌സ് എക്കൗണ്ടിന്റെ ഗുണങ്ങളറിയാമോ?

By Asha
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടിന്റെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് സ്വതന്ത്രമാക്കിരുന്നു. സാധാരണ എക്കൗണ്ട് ഉടമയ്ക്ക് വളരെയധികം പ്രയോജനം ചെയ്ത നീക്കമാണിത്. സേവിംഗ്‌സ് എക്കൗണ്ടിന് ഏഴ് ശതമാനം വരെ പലിശ ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ സേവിംഗ്‌സ് എക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനുമപ്പുറമുള്ള പല നേട്ടങ്ങളും സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് നല്‍കുന്നുണ്ട്. അവ ഏതാണെന്നോ?

 

ലോക്കര്‍ ഡിസ്‌കൗണ്ട്

ലോക്കര്‍ ഡിസ്‌കൗണ്ട്

നിങ്ങളുടെ എക്കൗണ്ടിലെ മൂന്ന് മാസത്തെ ശരാശരി ബാലന്‍സിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ലോക്കറിന് 1530 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. മൂന്ന് മാസത്തെ ശരാശരി ബാലന്‍സ് 50,000 രൂപയോ അതിന് മുകളിലോ ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

ചില ബാങ്കുകള്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്‌സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിക്കപ്പെടുന്നതിനെതിരെയും ബാങ്കുകള്‍ പരിരക്ഷ നല്‍കുന്നുണ്ട്.

പ്രൊമോഷണല്‍ ഓഫറുകള്‍

പ്രൊമോഷണല്‍ ഓഫറുകള്‍

ബാങ്കുകള്‍ അവയുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള റെസ്റ്റൊറന്റുകള്‍/ഷോപ്പുകള്‍ എന്നിവയില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. എക്കൗണ്ടിലെ ബാലന്‍സ് അനുസരിച്ച് ഓഫറുകളും കൂടുകയും ചെയ്യും

സ്വര്‍ണം വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട്

സ്വര്‍ണം വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട്

ചില ബാങ്കുകള്‍ തങ്ങളുടെ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാറുണ്ട്. എന്നാല്‍ ഡിസ്‌കൗണ്ട് ലഭിക്കണമെങ്കില്‍ എക്കൗണ്ടില്‍ കുറച്ചധികം ബാലന്‍സ് നിലനിര്‍ത്തണം.

ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്

ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്

വിദേശത്ത് ഷോപ്പിംഗ് നടത്താനും എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും സഹായിക്കുന്ന ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകള്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.

ഡീമാറ്റ് എക്കൗണ്ടിന് ഫീസിളവ്

ഡീമാറ്റ് എക്കൗണ്ടിന് ഫീസിളവ്

ഡീമാറ്റ് എക്കൗണ്ടിന്റെ വാര്‍ഷിക ഫീസിളവ്, ഡീമാറ്റ്/ട്രേഡിംഗ് എക്കൗണ്ടുകള്‍ക്ക് കുറഞ്ഞ നിരക്ക് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍

കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍

കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു ബാങ്കില്‍ എക്കൗണ്ട് ഉണ്ടെങ്കില്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്.

English summary

Saving accounts tips

Saving accounts are accounts maintained by retail financial institutions that pay interest but cannot be used directly as money in the narrow sense of a medium of exchange
English summary

Saving accounts tips

Saving accounts are accounts maintained by retail financial institutions that pay interest but cannot be used directly as money in the narrow sense of a medium of exchange
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X