മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കുന്ന തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുനഃപരിശോധിച്ചേക്കും.
മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കുന്ന തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുനഃപരിശോധിച്ചേക്കും. ഈ വർഷം ഏപ്രിൽ മുതലാണ് മാസം നിശ്ചിത തുക ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കുന്ന നടപടി ആരംഭിച്ചത്. ഉപഭോക്താക്കളുടെ അഭിപ്രായത്തെത്തുടർന്നാണ് പിഴ തീരുമാനം പുനഃപരിശോധിക്കുന്നതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ രജ്നിഷ് കുമാർ പറഞ്ഞു.
മെട്രോപൊളിറ്റൻ പ്രദേശത്ത് മിനിമം ബാലൻസ് 5000 രൂപയാണ്. അക്കൗണ്ടിൽ 75 ശതമാനം കുറവുണ്ടായാൽ 100 രൂപയും ജിസ്ടിയുമാണ് പിഴ. 50 ശതമാനത്തിൽ താഴ്ന്നാൽ 50 രൂപയും ജിഎസ്ടിയുമായിരുന്നു പിഴ.

ഗ്രാമീണമേഖലയിൽ മിനിമം ബാലൻസ് 1000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നു താഴ്ന്നാൽ 20 മുതൽ 50 വരെ രൂപയും ജിഎസ്ടിയുമാണ് പിഴ.
രാജ്യത്താകെ 40 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. ഇതിൽ 13 കോടി അക്കൗണ്ടുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, പ്രധാൻമന്ത്രി ജൻ-ധൻ യോജന എന്നീ വിഭാഗത്തിൽപ്പെട്ടവയാണ്. ഈ രണ്ടു വിഭാഗത്തിലുള്ള അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് രീതി എസ്ബിഐ സ്വീകരിച്ചിട്ടില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
