ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും ട്രേഡിംഗ് സമയം നീട്ടി
ബിഎസ്ഇക്ക് പിന്നാലെ എന്‍എസ്ഇയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ധന്തേരസ് നാളില്‍ ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും വ്യാപാര സമയം നീട്ടി. ഒക്ടോബര്‍ 17ന് വൈകീട്ട് ഏഴു വരെയാണ് വ്യാപാര സമയം വര്‍ധിപ്പിച്ചിരിക്കുന്നത്.
അക്ഷയ ത്രിതീയ നാളിലേത് പോലെ തന്നെ ദീപാവലിക്ക് മുമ്പുള്ള ധന്തേരസ് നാളിലും സ്വര്‍ണം വാങ്ങുന്നത് മംഗളകരമായ കാര്യമാണെന്നാണ് ഇന്ത്യക്കാരുടെ വിശ്വാസം. ഒക്ടോബര്‍ 19ന് വൈകീട്ട് 6.30മുതല്‍ 7.30 വരെയാണ് ദീപാവലി മുഹുര്‍ത്ത വ്യാപാരം.

പ്രധാനമായും അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നതാണ് ദീപാവലി ഉത്സവം. അതിന്റെ ആദ്യ ദിനമാണ് ധന് തേരസ്. മൂന്നാം ദിവസമാണ് ദീപാവലി. ധന് തേരസിന് സ്വര്‍ണക്കടകളില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും വളരെയധികമാണ്.
കഴിഞ്ഞയാഴ്ച ബിഎസ്ഇയും വ്യാപാര സമയം നീട്ടിയിരുന്നു. 17ന് ഏഴു വരെയാണ് ബിഎസ്ഇയും വ്യാപാര സമയം ദീർഘിപ്പിച്ചിരിക്കുന്നത്. പതിവ് വ്യാപാര സമയം 09.15 മുതൽ 3.30 വരെയാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
