ഇന്ത്യക്കാർക്ക് പ്രിയം ആഡംബര കാറുകൾ; ബെൻസിന്റെ വിൽപ്പനയിൽ 41% വളർച്ച

മെഴ്സിഡീസ്-ബെൻസ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപന വളർച്ചയാണ് മൂന്നാം പാദത്തിൽ കൈവരിച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഡംബര കാറുകളോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. 2017 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ മെഴ്സിഡീസ് ബെൻസ് ഇന്ത്യ 4698 കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിലേതിനെക്കാൾ 41% കൂടുതലാണിത്.

മെഴ്സിഡീസ്-ബെൻസ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപന വളർച്ചയാണ് മൂന്നാം പാദത്തിൽ കൈവരിച്ചതെന്നു മാനേജിങ് ഡയറക്ടർ റോളൻഡ് ഫോൾഗർ പറഞ്ഞു. ഇക്കൊല്ലം ജനുവരി മുതൽ സെപ്റ്റംബർ വരെ 11869 കാറുകളാണ് വിറ്റത്.

ബെൻസിന്റെ വിൽപ്പനയിൽ 41% വളർച്ച

കഴിഞ്ഞ വർഷത്തേതിനേക്കാൾ 19.6% കൂടുതലാണിത്. വീൽ ബെയ്സ് കൂടുതലുള്ള പുതിയ ഇ-ക്ലാസ് സെഡാനാണ് ഏറ്റവുമധികം വിറ്റത്. രണ്ടാം സ്ഥാനത്ത് സി-ക്ലാസ് സെഡാൻ.

ജിഎസ്ടി നടപ്പിലാക്കിയതോടെ ആഡംബര കാറുകളുടെയും എസ്‌യുവി (സ്‌പെയിസ് യൂട്ടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാൽ ഇത് ആഡംബര കാർ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബെൻസിന്റെ വിൽപ്പനയിലുള്ള വളർച്ച.

malayalam.goodreturns.in

English summary

Mercedes Benz retains top slot with 11,869 units from January-September

German luxury car maker Mercedes Benz today reported best ever sales in India for the first nine months this year with 11,869 units, up 19.6 per cent from the year-ago period, retaining the top slot in the luxury segment.
Story first published: Saturday, October 7, 2017, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X