സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച്‌ താലറിന്

അമേരിക്കന്‍ എക്കണോമിസ്റ്റായ റിച്ചാര്‍ഡ് എച്ച്‌ താലർ 2017ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ എക്കണോമിസ്റ്റായ റിച്ചാര്‍ഡ് എച്ച്‌ താലർ 2017ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി. സാമ്പത്തിക വിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇദ്ദേഹം നൊബേൽ സമ്മാനത്തിനർഹനായത്.

 

ചിക്കഗോ യുണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറാണ് ഇദ്ദേഹം. ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്.

 
സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച്‌ താലറിന്

അതായത് വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട പഠനം. താലർ എഴുതിയ നഡ്ജ് എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നിരവധി ഗവേഷകർക്ക് പ്രചോദനം നൽകുന്നതാണ് താലറിന്റെ പഠനമെന്ന് അവാർഡ് കമ്മിറ്റി വ്യക്തമാക്കി.

ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സാമ്പത്തികശസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള 79-ാമത് നൊബേൽ സമ്മാനമാണ് റിച്ചാര്‍ഡ് എച്ച്‌ താലർ സ്വന്തമാക്കിയത്.

malayalam.goodreturns.in

English summary

Richard Thaler awarded 2017 Nobel prize in economics

Richard Thaler has been awarded the Nobel prize in economics for his work on how psychology influences decision making. The award – officially known as the Sveriges Riksbank Prize in memory of Alfred Nobel, which was first awarded in 1969 – was given to Mr Thaler for his work in “understanding the psychology of economics”, said the prize committee.
Story first published: Monday, October 9, 2017, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X