പെൻഷൻ അക്കൗണ്ടിൽ നിന്ന് ഇനി വായ്പ കുടിശ്ശിക പിടിക്കില്ല

പെൻഷൻ അക്കൗണ്ടിൽ നിന്ന് വായ്പ കുടിശ്ശിക പിടിക്കരുതെന്ന് ഹൈക്കോടതി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൻഷൻ അക്കൗണ്ടിൽ നിന്ന് ഇനി വായ്പ കുടിശ്ശിക പിടിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാങ്കിനു കിട്ടാനുള്ള കുടിശ്ശിക പെൻഷൻ അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നത് പെൻഷൻ അക്കൗണ്ടിന്റെ ലക്ഷ്യം അട്ടിമറിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

 

വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരൻ കോട്ടയം മാങ്ങാനം സ്വദേശി സി. രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പുതുപ്പള്ളി എസ്ബിഐ (പഴയ എസ്ബിടി) ശാഖയിലെ പെൻഷൻ അക്കൗണ്ടിൽനിന്നു വാഹനവായ്പയുടെ കുടിശികയുള്ള 2,96,118 രൂപ ഈടാക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണു ഹർജി.

 
പെൻഷൻ അക്കൗണ്ടിൽ നിന്ന് ഇനി വായ്പ കുടിശ്ശിക പിടിക്കില്ല

വ്യക്തിക്ക് അനുവദിക്കപ്പെട്ട പെൻഷന്റെ വിതരണം മാത്രമാണ് ബാങ്കിൽ പെൻഷൻ അക്കൗണ്ട് തുറക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മറ്റു തരത്തിലുള്ള ബാങ്ക് ഇടപാടുകളിലെ തുകയ്ക്ക് സമാനമല്ല പെൻഷൻ തുക.

ഉപജീവനത്തിനുള്ള സാമൂഹിക സുരക്ഷാ സംവിധാനമെന്ന നിലയ്ക്കാണു വാർധക്യത്തിൽ പെൻഷൻ അനുവദിക്കുന്നത്. സാമൂഹിക സുരക്ഷയെ മനുഷ്യാവകാശത്തിന്റെ ഭാഗമായാണു രാജ്യാന്തര തലത്തിൽ പരിഗണിക്കുന്നത്. അനുവദിക്കപ്പെട്ട പെൻഷൻ ലഭിക്കുകയെന്നതു മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നു കോടതി വ്യക്തമാക്കി.

malayalam.goodreturns.in

English summary

Banks cannot attach pension account to recover loan dues: HC

A Savings Bank account maintained primarily for the purpose of depositing monthly pension amount could not be attached by a bank just because the account holder had defaulted repayment of a loan availed from the same institution.
Story first published: Wednesday, October 11, 2017, 9:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X