റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം എസ്ബിഐ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി നീട്ടി
എസ്ബിഐയില്‍ ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാം. സെപ്റ്റംബര്‍ 30 വരെയായിരുന്നു നേരത്തെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക്ബുക്കുകൾക്ക് കാലാവധി നൽകിയിരുന്നത്.
എന്നാൽ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോൾ കാലാവധി ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചത്. എത്രയും വേഗം പുതിയ ചെക്കുബുക്കുകള്‍ക്ക് അപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും പല അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ചെക്ക് ബുക്കുകള്‍ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ്, എടിഎം എന്നിവ വഴി ചെക്ക്ബുക്കുകള്‍ക്ക് അപേക്ഷിക്കാം.
ഡിസംബർ 31ന് മുമ്പ് പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ അയയ്ക്കണമെന്ന് എസ്ബിഐ അറിയിച്ചു. എസ്ബിഐ അടുത്തിടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്ന പിഴ കുറച്ചിരുന്നു. കൂടാതെ എസ്.ബി.ഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജും പിന്‍വലിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
