ഓഹരി വിപണിയിൽ ഇന്ന് വൈകിട്ട് 6.30 മുതൽ 7.30 വരെ ദീപാവലി മുഹൂർത്ത വ്യാപാരം.
ഓഹരി വിപണിയിൽ ഇന്ന് ദീപാവലി മുഹൂർത്ത വ്യാപാരം. ബിഎസ്ഇയിലും എൻഎസ്ഇയിലും വൈകിട്ട് 6.30 മുതൽ 7.30 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക.
പ്രീ-ഓപ്പണിങ് സെഷൻ 6.15-ന് തുടങ്ങും. ദീപാവലിയുടെ ഭാഗമായ ലക്ഷ്മിപൂജ പ്രമാണിച്ച് അവധിയായതിനാൽ ഇന്ന് സാധാരണ ഗതിയിലുള്ള വ്യാപാരം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ചയും സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് അവധിയാണ്.

ഓഹരിവില സൂചികകളായ സെൻസെക്സും നിഫ്റ്റിയും സംവത് 2073ൽ സർവകാല ഉന്നതിയിൽ എത്തുകയുണ്ടായി. വിപണിയിലെ മുന്നേറ്റത്തിന് എക്കാലത്തും നേതൃത്വം നൽകിയിരുന്നതു വിദേശ ധനസ്ഥാപനങ്ങളായിരുന്നെങ്കിൽ സംവത് 2073ൽ രാജ്യത്തെ തന്നെ ധനസ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരുമാണ് മുൻനിരയിലുണ്ടായിരുന്നത്.
സംവത് 2074ലെ വ്യാപാരത്തിനു തുടക്കം കുറിക്കുമ്പോൾ വിപണിക്ക് ആത്മവിശ്വാസം പകരുന്നതും ഇതുതന്നെയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി നിക്ഷേപ പദ്ധതികളിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയതും നേരിട്ടുള്ള നിക്ഷേപത്തിൽ ചില്ലറ നിക്ഷേപകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതും സംവത് 2074 വിപണിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
