ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച്ച നിർവഹിക്കും.
ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച്ച നിർവഹിക്കും. ടെക്നോസിറ്റിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഐടി പ്രൊഫഷണൽസിന് വൻ തോതിലുള്ള തൊഴിൽ സാധ്യതയാകും ലഭിക്കുക.
ടെക്നോസിറ്റി പദ്ധതി
ദേശീയ പാതയുടെ ഇരുവശത്തും 400 ഏക്കറിലാണ് ടെക്നോസിറ്റി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ 300 ഏക്കര്‍ ഐടി മേഖലയ്ക്കാണ്. 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ്സിറ്റിയും ഉയരും.
നിർമ്മാണ കാലയളവ്
രണ്ടു വര്‍ഷത്തിനുള്ളില്‍ ടെക്നോസിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തൽ. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പുതിയ കെട്ടിടത്തില്‍ സ്ഥലം നൽകാനും പദ്ധതിയുണ്ട്.
മുൻഗണന
ഐടി സാങ്കേതിക വിദ്യയിലെ ചില പുതിയ പ്രവണതകൾക്കായിരിക്കും ടെക്നോസിറ്റിയിൽ പ്രാധാന്യം നൽകുക. അവയിൽ ചിലത് താഴെ പറയുന്നവയാണ്.
- കോഗ്നിറ്റീവ് അനലിറ്റിക്സ്
- ഐഒടി
- സൈബര്‍ സെക്യൂരിറ്റി
- ബ്ലോക് ചെയിന്‍
- ഇ-മൊബിലിറ്റി
- സ്പെയ്സ് സയന്‍സ്
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
നിർമ്മാണച്ചെലവ്
ടെക്നോസിറ്റി കാമ്പസില്‍ സര്‍ക്കാര്‍ രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 105 കോടി രൂപയാണ്. 100 കോടി രൂപ കിഫ്ബിയില്‍ നിന്നും അഞ്ചു കോടി രൂപ ടെക്നോപാര്‍ക്ക് ഫണ്ടില്‍ നിന്നും മാറ്റിവച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
