എസ്ബിഐ 1300 ശാഖകളുടെ ഐഎഫ്എസ്സി കോഡ് പരിഷ്കരിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 1300 ശാഖകളുടെ ഐഎഫ്എസ്സി കോഡ് പരിഷ്കരിച്ചു. അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ബന്ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില ശാഖകളുടെ പേരു മാറ്റൽ നടപടികളും പൂർത്തിയായതായാണ് വിവരം.
മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഐഎഫ്എസ്സി കോഡാണ് നിലവിൽ പരിഷ്കരിച്ചത്.

ഏപ്രിലിലാണ് അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ബന്ധിപ്പിച്ചത്. ഇതോടെ എസ്ബിഐയ്ക്ക് 23000 ശാഖകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ 50-ാം സ്ഥാനവും എസ്ബിഐയ്ക്കാണ്.
പണത്തിന്റെ കൈമാറ്റം എളുപ്പമാക്കാൻ വേണ്ടിയുള്ളതാണ് 11 അക്ക ഐഎഫ്എസ്എസി കോഡ്. ഐഎഫ്എസ്എസി കോഡ് മാറ്റിയത് അറിയാതെ പണമിടപാട് നടത്തിയവരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. പഴയ ഐഎഫ്എസ്എസി കോഡിനെ പുതിയതുമായി ഒത്തു നോക്കിയതിന് ശേഷം മാത്രമേ ഇടപാടുകൾ പൂർത്തിയാക്കൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
