എസ്ബിഐ കേരളത്തിലെ നൂറോളം ശാഖകള്‍ ഉടൻ പൂട്ടും

എസ്ബിഐ കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ - എസ്ബിടി ലയനത്തിന്റെ തുടര്‍ച്ചയായി എസ്ബിഐ കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 ബാങ്കുകൾ ഇതിനോടകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍ കൂടി ഉടന്‍ പൂട്ടാനാണ് തീരുമാനം.

ലയനത്തോടെ 197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രിലില്‍ എസ്ബിഐ എസ്ബിടി ലയനം പൂര്‍ത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്.

എസ്ബിഐ കേരളത്തിലെ നൂറോളം ശാഖകള്‍ ഉടൻ പൂട്ടും

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖയാകും പൂട്ടുക. ഒരു സ്ഥലത്ത് രണ്ടുശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അധികച്ചെലവാണെന്നാണ് ബാങ്കിന്റെ നിലപാട്.

പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റും. കൂടാതെ ജീവനക്കാരെയും പുനര്‍വിന്യസിക്കും. ശാഖ പൂട്ടിയാലും ഉപഭോക്താക്കൾക്ക് മാറ്റുന്ന ശാഖയിൽ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കും ഉപയോഗിച്ച് ഇടപാട് നടത്താം.

malayalam.goodreturns.in

English summary

SBI to close down more than 100 branches in Kerala

As part of the amalgamation of banks, State Bank of India (SBI) is going to close down about 100 of its branches in Kerala. 44 branches have already been closed and more than 60 other branches will be shut soon. Earlier, it was decided to close down 197 branches in connection with the amalgamation
Story first published: Monday, December 11, 2017, 12:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X