2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനമാകും

2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനവും 2019 ൽ 7.4 ശതമാനവുമായി വർദ്ധിക്കുമെന്ന് യുഎൻ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനവും 2019 ൽ 7.4 ശതമാനവുമായി വർദ്ധിക്കുമെന്ന് യുഎൻ. ഈ വർഷം സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നെങ്കിലും അടുത്ത രണ്ട് വർഷങ്ങളിലും വളർച്ച രേഖപ്പെടുത്തുമെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ.

നോട്ട് നിരോധനവും മറ്റും കാരണം 2017ന്റെ വളർച്ച മന്ദഗതിയിൽ ആയിരുന്നെങ്കിലും മെച്ചപ്പെട്ട ഉൽപാദനക്ഷമത, പൊതു നിക്ഷേപം, ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയിലൂടെ ഇന്ത്യ വളർച്ച കൈവരിക്കുമെന്നും യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കി.

2018ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.2 ശതമാനമാകും

2017ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7 ശതമാനമാണ്. ഇത് 2018 ൽ 7.2 ശതമാനമായും 2019ൽ 7.4 ശതമാനമായും ഉയർത്തുമെന്നാണ് യുഎന്നിന്റെ പ്രതീക്ഷ. ന്യൂയോർക്കിലെ യുഎൻ ഹെഡ്ക്വാർട്ടേഴ്സിൽ പ്രസിദ്ധീകരിച്ച 'ലോക സാമ്പത്തിക സ്ഥിതി സാധ്യതകളുടെ റിപ്പോർട്ടിലാണ് യുഎൻ ഇക്കാര്യം പുറത്തുവിട്ടത്.

റിപ്പോർട്ട് പ്രകാരം, ഇൻഡ്യയിലെ പണ നയ നിലപാട് ചില അനിശ്ചിതത്വത്തിന് കാരണമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

malayalam.goodreturns.in

English summary

India's economy to grow at 7.2 per cent in 2018;7.4 in 2019: UN

India's economy is projected to grow at 7.2 per cent in 2018 and 7.4 per cent in 2019, despite a slowdown observed this year and the lingering effects from the demonetisation, the UN has said
Story first published: Tuesday, December 12, 2017, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X