പുതുവര്‍ഷത്തില്‍ റെനോയ്ക്കും വില കൂടും

പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് റെനോ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറ്റ് വാഹന നിർമ്മാതാക്കൾക്ക് പിന്നാലെ പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് റെനോ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ശതമാനം വര്‍ദ്ധനവാണ് കമ്പനി ജനുവരി മുതൽ ഏര്‍പ്പെടുത്തുക.

 

നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വില വർദ്ധവിന് കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പുതുതായി വിപണിയിലവതരിപ്പിച്ച ക്യാപ്ച്ചറിനെ വില വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 
പുതുവര്‍ഷത്തില്‍ റെനോയ്ക്കും വില കൂടും

ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി തുടങ്ങിയ മോഡലുകൾക്കായിരിക്കും വില വര്‍ദ്ധനവ് ബാധകമാകുക. റെനോ കൂടാതെ ടൊയോട്ട, ഇസുസു, സ്‌കോഡ, ഫോര്‍ഡ്, ഫോക്‌സ്വാഗണ്‍, ടാറ്റ മോട്ടേഴ്‌സ്, മഹീന്ദ്ര, മാരുതി തുടങ്ങിയ നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.

മാരുതി സുസുക്കിയും അടുത്ത മാസം മുതൽ 2 ശതമാനം വരെയാണ് വില വർദ്ധിപ്പിക്കുന്നത്. ഫോക്സ്‍വാ​ഗൺ ജനുവരി മുതൽ 20,000 രൂപ വരെ വില കൂട്ടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

malayalam.goodreturns.in

Read more about: car price കാർ വില
English summary

Renault Kwid, Duster and Lodgy to Become Costlier from January 1, 2018

Like other manufacturers, Renault India too will be increasing the prices for its entire domestic portfolio from January 1, 2018.
Story first published: Monday, December 18, 2017, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X