സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്ബിടി) ഉൾപ്പെടെ എസ്ബിഐയിൽ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി നാളെ അവസാനിക്കും.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്ബിടി) ഉൾപ്പെടെ എസ്ബിഐയിൽ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിന്റെ കാലാവധി നാളെ അവസാനിക്കും. നേരത്തെ സെപ്റ്റംബർ 30ന് അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമയം നീട്ടി നൽകുകയായിരുന്നു.
അസാധുവാകുന്ന ചെക്ക്ബുക്കിന് പകരം പുതുക്കിയ ചെക്ക്ബുക്കുകൾ ലഭിക്കും. പുതിയ ഐഎഫ്എസ്സി കോഡ് രേഖപ്പെടുത്തിയ ചെക്കുബുക്കുകളാണ് ലഭിക്കുക.

എസ്ബിടിക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, മൈസൂർ, ബിക്കാനിർ ആൻഡ് ജയ്പുർ, ൈഹദരാബാദ് എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കുമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് എസ്ബിഐയിൽ ലയിപ്പിച്ചത്.
അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ ബാങ്കിൽ നിന്ന് അയയ്ക്കും. ബാങ്കിൽ നേരിട്ടെത്തിയും ചെക്ക് ബുക്ക് കൈപ്പറ്റാവുന്നതാണ്. എടിഎം, എസ്ബിഐ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴിയും ചെക്ക്ബുക്കിന് അപേക്ഷിക്കാം.
malayalam.goodrteurns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications