രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് ആദായനികുതി പിടിക്കാനൊരുങ്ങി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്
രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് ആദായനികുതി പിടിക്കാനൊരുങ്ങി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയ ഒരു ലക്ഷത്തിലധികം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു.
നികുതി അടയ്ക്കാതെ വരുമാനത്തിൽനിന്ന് ഒരു തുക ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിച്ചവർക്കാണ് നോട്ടീസെന്ന് സിബിഡിടി ചെർമാൻ സുശീൽ ചന്ദ്ര അറിയിച്ചു. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറന്‍സിയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിറ്റ്കോയിന് എക്സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരം അക്കൌണ്ടുകൾ മരവിപ്പിച്ചത്.
കൂടാതെ ഡിസംബറിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിയിരുന്ന എക്സ്ചേഞ്ചുകളിൽ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
