നിങ്ങൾ ഭവനവായ്പ എടുത്തിട്ടുണ്ടോ? 2016 ഏപ്രിലിന് മുമ്പാണെങ്കിൽ പലിശ കുറയും!!

നിങ്ങൾ 2016 ഏപ്രില്‍ ഒന്നിന് മുമ്പാണ് വായ്പ എടുത്തിട്ടുള്ളതെങ്കിൽ പലിശനിരക്ക് കുറയാന്‍ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവനവായ്പ എടുത്തിട്ടുള്ളവര്‍ക്ക് സന്തോഷ വാർത്ത. നിങ്ങൾ 2016 ഏപ്രില്‍ ഒന്നിന് മുമ്പാണ് വായ്പ എടുത്തിട്ടുള്ളതെങ്കിൽ പലിശനിരക്ക് നേരിയ തോതില്‍ കുറയാന്‍ സാധ്യത.

 

പലിശ കുറയ്ക്കാൻ കാരണം

പലിശ കുറയ്ക്കാൻ കാരണം

വായ്പകള്‍ക്കു പലിശ നിരക്ക് നിശ്ചയിക്കുന്നതിന് അടിസ്ഥാനമാകുന്ന ബേസ് റേറ്റും മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റും (എംസിഎല്‍ആര്‍) ബന്ധിപ്പിക്കുന്നതു മൂലമാണ് പലിശയിൽ കുറവ് വരുന്നത്.

2016ന് മുമ്പ്

2016ന് മുമ്പ്

2016 ഏപ്രില്‍ ഒന്നിനു മുമ്പ് എടുത്ത ഭവന വായ്പയുടെ പലിശ നിശ്ചയിച്ചിരുന്നത് ബേസ് റേറ്റിനെ അടിസ്ഥാനമാക്കിയാണ്. 2016 ഏപ്രില്‍ മുതലാണ് എംസിഎല്‍ആര്‍ നടപ്പാക്കിയത്. നിലവില്‍ ഭൂരിഭാഗം വായ്പകളുടെയും പലിശ ബേസ് റേറ്റിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും കണക്കാക്കുന്നത്.

പലിശയിൽ കുറവ്

പലിശയിൽ കുറവ്

ബെയ്സ് റേറ്റ് അനുസരിച്ചുള്ള പലിശയേക്കാള്‍ ശരാശരി 0.7 ശതമാനം കുറവാണ് എംസിഎല്‍ആര്‍ പ്രകാരമുള്ള പലിശ. അതുകൊണ്ട് തന്നെ നേരത്തേ വായ്പയെടുത്തവ‍ർക്ക് പലിശയിൽ 0.7 ശതമാനം കുറവ് വരാനാണ് സാധ്യത.

ഉടൻ നടപ്പിലാക്കും

ഉടൻ നടപ്പിലാക്കും

ഇത് സംബന്ധിച്ച തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. മുമ്പ് അടിസ്ഥാന നിരക്കുകള്‍ കുറച്ചപ്പോഴും നിലവില്‍ വായ്പയെടുത്തവര്‍ക്ക് ഇതിന്റെ ആനുകൂല്യം ബാങ്കുകള്‍ കൈമറിയിരുന്നില്ല.

malayalam.goodreturns.in

English summary

Home loans taken prior to April 2016 may become cheaper

Old home loans are likely to become cheaper with the RBI asking banks to link from April 1 the base rate with MCLR, which is more sensitive to policy rate signals.
Story first published: Friday, February 9, 2018, 13:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X