എസ്ബിഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) റീട്ടെയിൽ ഡെപ്പോസിറ്റ് നിരക്കുകൾ 10 മുതൽ 50 ബേസിസ് പോയിന്റ് വരെ ഉയർത്തി. വിവിധ കാലാവധികളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കാണ് കൂട്ടിയത്.
7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് വാർഷിക പലിശനിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 1 വർഷം കാലാവധിയുള്ള നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് ഇപ്പോൾ 6.40 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.25 ശതമാനമായിരുന്നു.

രണ്ട് വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയരും. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. നിലവിൽ ഇത് 6.50 ശതമാനമാണ്.
ഇന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഒരു കോടിയ്ക്ക് മുകളിൽ നിക്ഷേപം നടത്തുന്നവർക്കും ഇനി മുതൽ കൂടുതൽ പലിശ ലഭിക്കും. പഞ്ചാബ് നാഷണൽ ബാങ്ക്, കർണാടക ബാങ്ക് തുടങ്ങിയ ബാങ്കുകളും നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
