സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഉടൻ മുലയൂട്ടൽ ക്യാബിനുകൾ ആരംഭിക്കും.
റെയില്‍വേ സ്റ്റേഷനുകളിൽ എത്തുന്ന അമ്മമാര്‍ക്ക് ഇനി സുരക്ഷിതമായി മുലയൂട്ടാം. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഉടൻ മുലയൂട്ടൽ ക്യാബിനുകൾ ആരംഭിക്കും.
ഇതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആദ്യ മുലയൂട്ടൽ ക്യാബിൻ ആരംഭിച്ചു. മാർച്ച് എട്ട് ഇന്റർനാഷണൽ വുമൺസ് ഡേയുടെ ഭാഗമായാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

റെയില്‍വേയുടെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ കൊല്ലത്ത് രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയാണ് രണ്ട് ക്യാബിനുകളുടെ മുതല്‍മുടക്ക്. ബസ് സ്റ്റാൻഡുകളിൽ ക്യാബിൻ സ്ഥാപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പിങ്ക് നിറത്തിലുള്ള ക്യാബിനുള്ളില്‍ അമ്മയ്ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഫാനും ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിശ്രമമുറികളിലാണ് മുലയൂട്ടല്‍ ക്യാബിനുകളും സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ ക്യാബിനുകൾ ഉടൻ തന്നെ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ സ്ഥാപിക്കുമെന്ന് അധകൃതർ വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
