അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് വേള്‍ഡ് ബാങ്ക്.
അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് വേള്‍ഡ് ബാങ്ക്. 2019-20 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലേക്ക് ഉയരുമെന്ന് വേള്‍ഡ് ബാങ്കിന്റെ ദ്വൈവാര്‍ഷിക പ്രസിദ്ധീകരണമായ ഇന്ത്യ ഡെവലപ്പ്മെന്റ് അപ്ഡേറ്റിൽ വ്യക്തമാക്കുന്നു.
കണക്കുകള്‍ സഹിതമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്ടി നടപ്പാക്കലും താല്‍ക്കാലികമായി രാജ്യം നേരിട്ട തിരിച്ചടികളാണെന്നും ഇത് മറികടന്നുവെന്നുമുള്ള സൂചനകളാണ് റിപ്പോര്‍ട്ടിൽ ഉള്ളത്.

2017 പകുതിയോടെ നോട്ട് നിരോധനത്തിന് മുമ്പുള്ളതു പോലെ തന്നെ പണ ലഭ്യത കൈവരിച്ചു. ഇത് രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എട്ടു ശതമാനത്തിലധികം ജിഡിപി വളര്‍ച്ച കൈവരിക്കണമെങ്കില്‍ സാമ്പത്തിക പരിഷ്കാരത്തിന്റെ വ്യാപ്തി വിപുലപ്പെടുത്തണമെന്നും കയറ്റുമതി രംഗത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കണമെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബർ - ഡിസംബർ കാലയളവിൽ കാർഷിക, നിർമ്മാണ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യൻ സമ്പദ്ഘടന കഴിഞ്ഞ അഞ്ച് പാദങ്ങളിലെ മികച്ച വളർച്ചയാണ് നേടിയത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
