കേരള സർക്കാർ സംഘടിപ്പിക്കുന്ന ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും.
കേരള സർക്കാർ സംഘടിപ്പിക്കുന്ന ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ ഡിജിറ്റൽ ഭാവിക്കു രൂപം നൽകാൻ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.
ഉദ്ഘാടനം
ഫ്യൂച്ചർ എന്ന് പേരിട്ടിരിക്കുന്ന ഈ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണലുകൾ, സംരംഭകർ, ഗവേഷകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, കോർപ്പറേറ്റ് സ്ഥാപകർ എന്നിവരുൾപ്പെടെ 2000ഓളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
പ്രമുഖർ
മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല, റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്‌ധനുമായ രഘുറാം രാജൻ, ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ, ഹാർഡ്‍വാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഗീതാ ഗോപിനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഉച്ചകോടിയിലെ പ്രധാന ആകർഷണം. സത്യ നടെല്ല വീഡിയോ കോൺഫറൻസ് വഴിയാകും പങ്കെടുക്കുക.
സാങ്കേതിക രംഗത്തെ മാറ്റങ്ങൾ
സാങ്കേതികരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു കേരളം എങ്ങനെ തയാറെടുപ്പു നടത്തണമെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉച്ചകോടിയ്ക്ക് ശേഷം സർക്കാരിന് സമർപ്പിക്കും. ഫ്യൂച്ചറിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications