ഫ്‌ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ഇ - കോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ആമസോണ്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അതേസമയം വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ 40 ശതമാനത്തോളം ഓഹരി നിക്ഷേപത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

21 ബില്യണ്‍ ഡോളറിന്റ നിക്ഷേപമായിരിക്കുമെന്നാണ് സൂചന. രണ്ട് ഘട്ടമായായിരിക്കും നിക്ഷേപം നടത്തുക. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനി അധികൃതരും തയ്യാറായിട്ടില്ല.

ഫ്‌ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍!!

ഫുഡ്, ഗ്രോസറി മേഖലകളിലെ വികസനത്തിലൂടെ രാജ്യത്തെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ രംഗത്ത് കുത്തക ഉറപ്പിക്കുകയാണ് ലയനത്തിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും ലക്ഷ്യമിടുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്താൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ശൃംഖലയായ വാള്‍ മാര്‍ട്ടിന് മുമ്പും പദ്ധതിയുണ്ടായിരുന്നു.

വാള്‍മാര്‍ട്ട് നിക്ഷേപം നടത്തുകയാണെങ്കിൽ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകും. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കും.

malayalam.goodreturns.in

English summary

Amazon may offer to buy Flipkart

Amazon.com Inc may make a rival offer to buy Indian e-commerce firm Flipkart, which is in tie-up talks with Walmart Inc, local media reported, as the two US retail giants jostle for dominance in India's booming online industry.
Story first published: Wednesday, April 4, 2018, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X