സ്വർണ വിലയിൽ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണം പവന് 22,960 രൂപയും ഗ്രാമിന് 2,870 രൂപയുമായി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 22,960 രൂപയും ഗ്രാമിന് 2,870 രൂപയുമായി.

ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. പവന് 23,120 രൂപയും ഗ്രാമിന് 2,890 രൂപയുമായിരുന്നു ഇന്നലത്തെ വില. 2016 നവംബറിലാണ് ഇതിന് മുമ്പ് വില ഇത്രയും ഉയര്‍ന്നത്.

സ്വർണ വിലയിൽ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തുന്നത്.

മാർച്ചിൽ സ്വർണ വില 22,920 രൂപ വരെ ഉയര്‍ന്നിരുന്നു. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് ഇതായിരുന്നു. ഈ മാസം ഏറ്റവും കൂടുതൽ ദിവസം വ്യാപാരം നടന്നത് 22,760 രൂപയ്ക്കാണ്. ആറ് ദിവസം ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.

malayalam.goodreturns.in

English summary

Today's gold price

Gold price decreased 160 rupees today.
Story first published: Friday, April 13, 2018, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X