ഓഹരിയില്‍ നിങ്ങൾ തുടക്കകാരാണോ? എങ്കിൽ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
ഓഹരിയില്‍ നിങ്ങൾ തുടക്കകാരാണോ? എങ്കിൽ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
അറിയുന്ന മേഖല തെരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന ലളിതമായ ബിസിനസുകളിലാണ് ആദ്യം നിക്ഷേപം നടത്തേണ്ടത്. വിപണിയിലെ മേധാവിത്വം മാറി മാറി വരുന്ന തരം ബിസിനസുകളില്‍ നിക്ഷേപം നടത്താതിരിക്കുക.
ഭൂതകാലം വിലയിരുത്തുക
ഒരു കമ്പനിയില്‍ നിക്ഷേപം നടത്തും മുമ്പ് ആ കമ്പനി മുമ്പ് നിക്ഷേപകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ വിലയിരുത്താം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 30 ശതമാനത്തില്‍ താഴെയായ കമ്പനികള്‍ ഒഴിവാക്കുന്നതാകും ഉചിതം.
ഏത് വിലയില്‍ വാങ്ങണം
ഓഹരികള്‍ മികച്ച ഉയരത്തില്‍ ആയിരിക്കുമ്പോഴായിരിക്കും പലപ്പോഴും നിക്ഷേപകര്‍ അവ തെരഞ്ഞെടുക്കുക. എന്നാല്‍ ഇവ നല്കുന്ന ആദായം വളരെ കുറവായിരിക്കും. ഒരു ഓഹരി ഏത് വിലയില്‍ ആയിരിക്കുമ്പോഴാണ് വാങ്ങേണ്ടത് എന്നത് മുന്‍കൂട്ടി കണക്കാക്കി ആ വിലയിലെത്തുന്നതു വരെ ക്ഷമാപൂര്‍വം കാത്തിരിക്കുക. കുറഞ്ഞ വിലയില്‍ കിട്ടുന്ന എല്ലാ ഓഹരികളും മികച്ചതാകണം എന്നുമില്ല. ഗുണമേന്മയുള്ള ഒരു ബിസിനസിനായി യോജ്യമായ ഒരു വില നല്‍കുന്നതാകും ഗുണമേന്മയില്ലാത്ത ഒരു ബിസിനസിന് കുറഞ്ഞ വില നല്കുന്നതിനേക്കാള് ഉചിതം.
പ്രകടനം വിലയിരുത്തുക
വിപണി സൂചികകളുമായും മ്യൂച്വല്‍ ഫണ്ടുകളുടെ ശരാശരി പ്രകടനവുമായും താരതമ്യപ്പെടുത്തി നിങ്ങളുടെ പോര്‍ട്ട്ഫോളിയോ വിലയിരുത്തുക. പിഴവുകള്‍ തിരുത്തി ഉചിതമായ നിക്ഷേപങ്ങള്‍ കണ്ടെത്തുക.
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
