എസ്ബിഐയുടെ ഏറ്റവും പുതിയ ഓഫർ!! അക്കൌണ്ട് തുടങ്ങാൻ മിനിമം ബാലൻസ് വേണ്ട

ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഓഫറുമായി എസ്ബിഐ രംഗത്ത്. 2018 ഓഗസ്റ്റ് വരെ പുതിയ അക്കൌണ്ടുകൾ തുടങ്ങുന്നതിന് മിനിമം ബാലൻസ് ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഓഫറുമായി എസ്ബിഐ രംഗത്ത്. 2018 ഓഗസ്റ്റ് വരെ പുതിയ അക്കൌണ്ടുകൾ തുടങ്ങുന്നതിന് മിനിമം ബാലൻസ് ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

ഈ ഓഫർ സേവിംഗ്സ് അക്കൌണ്ടിൽ മിനിമം ബാലൻസ് നിലനിർത്താനാകാത്ത ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട് എന്ന ഈ അക്കൌണ്ട് തുടങ്ങാൻ ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ല. യോനോ ആപ്പ് വഴി ഈ അക്കൌണ്ട് തുറക്കാം.

എസ്ബിഐ അക്കൌണ്ട് തുടങ്ങാൻ മിനിമം ബാലൻസ് വേണ്ട

ഉപഭോക്താക്കൾക്ക് അക്കൌണ്ട് തുടങ്ങാൻ രേഖകളും മറ്റും സമർപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ ആധാർ, പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വിശദാംശങ്ങൾ കൈയിൽ കരുതണം. കൂടാതെ ഈ അക്കൗണ്ട് തുറക്കുന്നവർക്ക് റുപെ ഡെബിറ്റ് കാർഡും ലഭിക്കുന്നതാണ്.

ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട് ഒരു വർഷത്തിനുള്ളിൽ ഒരു സാധാരണ സേവിംഗ് അക്കൗണ്ടായി പരിവർത്തനം ചെയ്യാവുന്നതാണ്. ഇതിനായി ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ടി വരും. ഈ വർഷം ആഗസ്റ്റ് വരെ ഈ അക്കൗണ്ടിന് മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ സ്വദേശികൾക്കും അക്കൌണ്ട് തുറക്കാം.

malayalam.goodreturns.in

English summary

SBI Latest Offer: This Account Requires Zero Minimum Balance Till August 2018

State Bank of India (SBI) is offering the facility of opening an account which does not require any minimum balance til August 2018.
Story first published: Saturday, May 5, 2018, 15:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X