രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി 23,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി 23,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 23,040 രൂപയിലും ഗ്രാമിന് 2,880 രൂപയിലുമാണ് വ്യാപാരം നടന്നത്.

മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിൽപ്പന. മേയ് ഒന്ന്, രണ്ട് തീയതികളിലും ഇന്നത്തെ വിലയായ പവന് 23120 രൂപയിലാണ് വ്യാപാരം നടന്നത്.

രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്

കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്. ഏപ്രിൽ മാസത്തേക്കാൾ വില കുറവാണ് മേയ് ആദ്യ ആഴ്ച്ചയിലെ വില. 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് ഏപ്രിൽ അവസാനം വ്യാപാരം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്.

malayalam.goodreturns.in

English summary

Today's gold price

Gold price increased today.
Story first published: Saturday, May 5, 2018, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X