കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) നൽകുന്ന വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) നൽകുന്ന വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്. നിലവിൽ 16 ശതമാനമാണ് കെഎഫ്സി ഈടാക്കുന്ന പലിശ. സേവന മേഖലയ്ക്ക് 14 ശതമാനവും.
കെഎഫ്സി ബിസിനസ് കോൺക്ലേവിന്റെ ഭാഗമായി നടത്തിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലിശ നിരക്ക് കുറച്ചാൽ മാത്രമേ സംരംഭകരെ ആകർഷിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് ശരാശരി 10 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കുന്നവര്‍ ഇപ്പോള്‍ കെഎഫ്സിയെ കൈയ്യൊഴിയുകയാണ്. വായ്പ എടുക്കാന്‍ ഉപഭോക്താക്കള്‍ കുറവായതിനാല്‍ കെഎഫ്സിയുടെ ലാഭവും കുറഞ്ഞു വരികയാണ്.

അപേക്ഷകരെക്കുറിച്ചു വിശദമായി അന്വേഷിച്ച ശേഷമേ ഇനി വായ്പകൾ അനുവദിക്കൂ. അന്വേഷണം നടത്താതെ വായ്പ നൽകിയാൽ തിരിച്ചടവില്ലാതെ കിട്ടാക്കടം പെരുകുമെന്നും അത് സര്‍ക്കാരിന് ബാധ്യതയാവുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
കെഎഫ്സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കൗശിക്ക് അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു പ്രസംഗിച്ചു. അദാലത്തില്‍ 300ൽപരം സംരംഭകര്‍ പങ്കെടുത്തു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications