ജിയോയുടെ ഇന്റര്‍നെറ്റ് വേഗതയെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് എയര്‍ടെല്‍.
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഉപഭോക്താക്കളെ നേടിയ കമ്പനിയാണ് റിലയൻസ് ജിയോ. ഇന്റർനെറ്റ് വേഗതയാണ് ജിയോയുടെ ഏറ്റവും മികച്ച ഗുണം.
എന്നാൽ ജിയോയുടെ ഇന്റര്‍നെറ്റ് വേഗതയെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് എയര്‍ടെല്‍. നിത്യേന അനുവദിച്ചിട്ടുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്റെ വേഗത ഉയര്‍ത്തിയാണ് എയര്‍ടെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതായത്, ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ്വര്‍ക്ക് വേഗം 128 കെബിപിഎസ് ആയിരിക്കും. ഇത് ജിയോയെക്കാള്‍ ഇരട്ടി വേഗമാണ്. ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് മാത്രമാണ്.
നിരവധി ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്ലും ബിഎസ്എന്‍എല്ലും മാത്രമാണ് ഇത്രയും വേഗത ഓഫര്‍ ചെയ്യുന്നത്. ഈ മാസം ജിയോ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. മറ്റ് സിം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറ്റാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാനും സൗകര്യമുണ്ട്. ജിയോ പോസ്റ്റ് പൈഡ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുമ്പത്തെ സര്‍വീസികളില്‍ തടസ്സം ഉണ്ടാകാതെ തന്നെ തുടരാനായി കമ്പനിയുടെ സീറോ ടച്ച് സംവിധാനം സഹായിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
