സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 120 രൂപ വര്‍ദ്ധിച്ച് 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

 

കഴിഞ്ഞ രണ്ട് ദിവസമായി പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്

ആ​ഗോള വിപണിയിൽ സ്വ‍ർണ വിലയിൽ ഉണ്ടായ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ഒരാഴ്ച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില 23,400 രൂപയാണ്.

ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. ഏറ്റവും കൂടിയ വില 23,280 രൂപയാണ്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

malayalam.goodreturns.in

English summary

Today's gold rate

Gold rate increased today.
Story first published: Saturday, May 19, 2018, 14:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X