കഴിഞ്ഞ അഞ്ച് ദിവസത്തെ നഷ്ട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ അഞ്ച് ദിവസത്തെ നഷ്ട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 35.11 പോയന്റ് ഉയർന്ന് 34,651.24 ലും നിഫ്റ്റി 20 പോയന്റ് ഉയർന്ന് 10,536.70 ലുമാണ് ക്ലോസ് ചെയ്തത്.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ബെർജർ പെയിന്റ്സ് എന്നീ ഓഹരികൾ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ച്ചവച്ചത്. അശോക് ലെയ്ലാൻഡ്, ഹാവെൽസ് ഇന്ത്യ, സ്ട്രൈഡ്സ് ഷാസൺ, ജെറ്റ് എയർവെയ്സ്, ജസ്റ്റ് ഡയൽ, മോട്ടിലാൽ ഓസ്വൽ, എൻഡുറൻസ് ടെക്നോളജീസ് എന്നീ ഓഹരികൾ 15 ശതമാനം വരെ നേട്ടമുണ്ടാക്കി.

അദാനി പവർ, ജിവികെ പവർ എന്നിവ 3 ശതമാനം വരെ താഴ്ന്നു. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ലാഭത്തിൽ ഇടിവുണ്ടായെങ്കിലും ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ ഓഹരി വില 8 ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റാദായം 3.3 ശതമാനം ഇടിഞ്ഞിരുന്നു.
ഇരു സൂചികകളിലും ഐടി സെക്ടർ ഇന്ന് നഷ്ടത്തിലായിരുന്നു. വ്യാപാര ആരംഭത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും എഫ്എംസിജി പിഎസ്‌യു ബാങ്ക് വിഭാഗം സ്റ്റോക്കുകൾ തിരിച്ചു വരവ് നടത്തി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
