മേയ് 30, 31 ബാങ്ക് സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ ബാങ്ക് തൊഴിലാളി സംഘടനകൾ പണിമുടക്കിന്​ ആഹ്വാനം ചെയ്​ത മേയ്​ 30, 31 തീയതികളിൽ എസ്ബിഐയുടെ സേവനങ്ങളും മുടങ്ങിയേക്കുമെന്ന്​ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

 

ശമ്പള വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ബാങ്ക് തൊഴിലാളി​ സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ്​ ഫോറം ഒാഫ്​ ബാങ്ക്​ യൂണിയൻസ്​ (യു.എഫ്​.ബി.എ) രണ്ടുദിവസത്തെ പണിമുടക്കിന്​ ആഹ്വാനം ചെയ്​തതിരിക്കുന്നത്​. മെയ് 30 രാവിലെ 6 മണി മുതൽ ജൂൺ 1 രാവിലെ 6 വരെ പണിമുടക്കാനാണ് തീരുമാനം.

മേയ് 30, 31 ബാങ്ക് സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

ബാങ്ക്​ ജീവനക്കാർക്ക്​ ശമ്പള വർദ്ധനവ് രണ്ടു ശതമാനം മതിയെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾക്കെതിരെയാണ്​ എല്ലാ പൊതുമേഖല ബാങ്കുകളിലെയും തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്​. ജീവനക്കാരുടെ ശമ്പളം 15 ശതമാനം വർദ്ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. സർക്കാർ പ്രൈവറ്റ് ബാങ്കുകളിൽ ജോലി ചെയ്യുന്ന 10 ലക്ഷത്തിൽ അധികം ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു.

ഇൗ രണ്ടു ദിവസങ്ങളിലെ പണിമുടക്ക്​ സേവനങ്ങളെ ബാധിക്കുമെന്ന്​ ബാങ്ക്​ ഒാഫ്​ ബറോഡ, കാനറാ ബാങ്ക്​, പഞ്ചാബ്​ ആൻഡ്​ സിന്ധ്​ ബാങ്ക്​ തുടങ്ങിയ ​ബാങ്കുകളും ഇടപാടുകാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

malayalam.goodreturns.in

English summary

Services to be impacted on May 30-31 if bank unions go on strike: SBI

The country's largest lender SBI today said its services may be impacted on May 30-31 if the proposed strike by various bank employees' unions take place.
Story first published: Tuesday, May 22, 2018, 10:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X