സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറയും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാൻ തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പെട്രോൾ-ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം സർക്കാർ ഉപേക്ഷിക്കുന്നതു വഴിയാണ് വില കുറയുന്നത്.

 

രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ച കഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും രാജ്യത്ത് വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറയും

കേന്ദ്രം വില കുറയ്ക്കാന്‍ തയാറാകണം. ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്. ജനങ്ങളെ ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും പിണറായി വ്യക്തമാക്കി.

നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവുണ്ടാകും. സംസ്ഥാനത്തിന് ഈ നഷ്ടം സഹിക്കുക വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

malayalam.goodreturns.in

English summary

Kerala To Reduce Price Of Petrol And Diesel By Rs. 1 From Friday

The Kerala government has decided that it will reduce the prices of petrol and diesel by Re 1 in the state from Friday, June 1, said Chief Minister Pinarayi Vijayan.
Story first published: Wednesday, May 30, 2018, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X