എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി.
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഷോട്ട് ആൻഡ് മീഡിയം കാലയളവിലുള്ള റീട്ടെയിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയർത്തിയത്.
പ്രാബല്യത്തിൽ വരുന്നത് എന്ന്?
മേയ് 28 മുതലാണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. എന്നാൽ എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും പുതിയ നിരക്ക് ബാധകമല്ല. താഴെ പറയുന്നവയാണ് നിരക്ക് ബാധകമാകുന്ന നിക്ഷേപ തുകയും കാലാവധിയും.
ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം
1 വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.
2 മുതൽ 3 വർഷം വരെ
ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.
മാറ്റമില്ലാത്ത കാലാവധികൾ
താഴെ പറയുന്ന നിക്ഷേപ കാലാവധികളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.
- ഏഴ് മുതൽ 45 ദിവസം വരെ
- 46 ദിവസം മുതൽ 179 ദിവസം വരെ
- 180 ദിവസം മുതൽ 210 ദിവസം വരെ
- 211 ദിവസം മുതൽ ഒരു വർഷം വരെ
- മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ
- അഞ്ച് വർഷം മുതൽ 10 വർഷം വരെ
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications