സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. 23,000 രൂപയാണ് പവന്റെ ഇന്നത്തെ വില.
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. 23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 22,920 രൂപയും ഗ്രാമിന് 2,865 രൂപയുമാണ് ഇന്നലത്തെ വില.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കൂടുന്നത്. വെള്ളിയാഴ്ചയും വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിന് ശേഷമാണ് ഇന്നലെ വില വർദ്ധിച്ചത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 22,840 രൂപയാണ്. വില മാറ്റമില്ലാതിരുന്ന ഒരാഴ്ച്ച ഈ വിലയ്ക്കാണ് വ്യാപാരം നടത്തത്.

മേയിൽ 23000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വില വർദ്ധനവാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
