വമ്പൻ ഓഫറുകളുമായി റി​​​ല​​​യ​​​ൻ​​​സ് ഉടൻ ഇ - കൊമേഴ്സ് രംഗത്തേയ്ക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീസ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി ഇ - കൊമേഴ്സ് രം​​​ഗ​​​ത്തേയ്ക്കും ത​​​ന്‍റെ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ചൈ​​​നീ​​​സ് ഇ ​​​കൊമേഴ്സ് ഭീമനായ ആ​​​ലി​​​ബാ​​​ബ​​​യു​​​ടെ ചു​​​വ​​​ടു​​പി​​​ടി​​​ച്ചാണ് റിലയൻസിന്റെ പുതിയ തീരുമാനം.

 

ഒ​​​രേ സ​​​മ​​​യം ഓ​​​ൺ​​​ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​നാ​​​യും ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്താ​​​നാ​​​ണ് റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ പ​​​ദ്ധ​​​തിയെന്നാണ് വിവരം​. പ്രാദേശിക വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ചൈനീസ് ഇ - കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ജിയോ പോലെ വന്‍ ഓഫറുകളോടെയാവും ഇ-കൊമേഴ്‌സ് രംഗത്തെ റിലയന്‍സിന്റെ കടന്ന് വരവെന്നും സൂചനയുണ്ട്.

റി​​​ല​​​യ​​​ൻ​​​സ് ഉടൻ ഇ - കൊമേഴ്സ് രംഗത്തേയ്ക്കും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപഭോക്തൃ കേന്ദ്രീകൃത യൂണിറ്റുകളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് എന്നിവയിലൂടെയാവും പദ്ധതി നടപ്പാക്കുക. ഇ - കൊമേഴ്സ് രംഗത്തേയ്ക്കുള്ള ചുവടു വയ്പ്പിന്റെ ഭാഗമായി ഐ​​​ടി​​​സി, വി​​​പ്രോ, ഡാ​​​ബ​​​ർ, അ​​​മൂ​​​ൽ‌ തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി റി​​​ല​​​യ​​​ൻ​​​സ് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും റി​​​പ്പോ​​​ർ‌​​​ട്ടു​​​ക​​​ളു​​​ണ്ട്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇ - കൊമേഴ്സ് ബിസിനസിൽ നിന്ന് മൊത്തം വരുമാനത്തിന്റെ പകുതിയോളം വരുമാനമുണ്ടാക്കാനാണ് അംബാനിയുടെ ലക്ഷ്യം. നിലവിൽ കമ്പനിയുടെ 80% വരുമാനവും എണ്ണ, ഗ്യാസ് ബിസിനസുകളിൽ നിന്നാണ് എത്തുന്നത്.

malayalam.goodreturns.in

English summary

Mukesh Ambani’s Reliance e-commerce plan

Reliance Jio and Reliance Retail plan to sign on local merchants in an online-to-offline marketplace model pioneered by Jack Ma’s Alibaba
Story first published: Monday, June 18, 2018, 13:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X