അരിജിത് ബസു എസ്ബിഐ മാനേജിങ് ഡയറക്ട‍ർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അരിജിത് ബാസുവിനെ നിയമിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അരിജിത് ബസുവിനെ നിയമിച്ചു. 2020 ഒക്ടോബർ വരെ അദ്ദേഹം ഈ പദവിയിൽ തുടരും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് അക്കൗണ്ട്സ് മാനേജിങ് ഡയറക്ടറായിരുന്നു ഇദ്ദേഹം.

 

മുമ്പ് എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ സിഇഒയും എംഡിയും ആയിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം എസ്ബിഐയിൽ തിരിച്ചെത്തിയത്. എസ്ബിഐ നിയമം അനുസരിച്ച്, ബാങ്കിന് നാല് മാനേജിംഗ് ഡയറക്ടർമാർ വരെയാകാം.

 
അരിജിത് ബസു എസ്ബിഐ മാനേജിങ് ഡയറക്ട‍ർ

രണ്ട് ദിവസം മുമ്പ് എസ്ബിഐ മാനേജിംഗ് ഡയറക്ടർ ബി ശ്രീറാമിനെ മൂന്നു മാസക്കാലാവധിയിലേയ്ക്ക് താത്കാലികമായി ഐഡിബിഐ ബാങ്കിന്റെ ചീഫ് ആയി നിയമിച്ചിരുന്നു. ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ശ്രീറാം ഉടൻ ചുമതലയേൽക്കും. ഇപ്പോഴത്തെ ചീഫ് എം.കെ. ജയിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണറായി നിയമിതനായതിനെ തുട‍ർന്നാണ് ശ്രീറാം ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്.

എക്കണോമിക്സിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത ബസു 35 വർഷം മുമ്പ് ഒരു പ്രൊബേഷണറി ഓഫീസറായാണ് ജോലിയിൽ പ്രവേശിച്ചത്.

malayalam.goodreturns.in

English summary

Arijit Basu to be new Managing Director of SBI

The appointments committee of the cabinet has appointed Arijit Basu as the new Managing Director of State Bank of India.
Story first published: Saturday, June 23, 2018, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X