പവന് 160 രൂപ കുറഞ്ഞ് 22,480 രൂപയ്ക്കും ഗ്രാമിന് 20 രൂപ കുറഞ്ഞ് 2810 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,480 രൂപയ്ക്കും ഗ്രാമിന് 20 രൂപ കുറഞ്ഞ് 2810 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് സ്വര്‍ണ വില കുറയാൻ കാരണം. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന് മുമ്പ് മാർച്ചിലാണ് സ്വർണത്തിന് ഇത്രയും വില കുറഞ്ഞത്. അന്ന് പവന് 22,440 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം റെക്കോഡ് ഇടിവില്‍ നിന്ന് തിരിച്ചു കയറിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഇന്നലെ പവന് 22640 രൂപയും ഗ്രാമിന് 2830 രൂപയുമായിരുന്നു സ്വർണ വില. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 23,120 രൂപയാണ്. ജൂൺ 15നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. 23000 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഏപ്രിലിൽ 22600 രൂപ വരെ നിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുത്തനെ കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications