സ്വർണ വില വീണ്ടും ഇടിഞ്ഞു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നെങ്കിലും ഇന്ന് വീണ്ടും കുറയുകയായിരുന്നു.

 

22,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂൺ 30നും ജൂലൈ ഒന്നിനും ഇതേ വില തന്നെയായിരുന്നു സ്വർണത്തിന്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ വില വീണ്ടും ഇടിഞ്ഞു

ഇതിന് മുമ്പ് മാർച്ചിലാണ് സ്വർണത്തിന് ഇത്രയും വില കുറഞ്ഞത്. അന്ന് പവന് 22,440 രൂപയായിരുന്നു വില. പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് സ്വര്‍ണ വില കുറയാൻ കാരണം.

ഇന്നലെ പവന് 22560 രൂപയും ​ഗ്രാമിന് 2820 രൂപയുമായിരുന്നു സ്വർണ വില. ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിതാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കി.

malayalam.goodreturns.in

English summary

Today's Gold Rate

Gold rate decreased today.
Story first published: Tuesday, July 3, 2018, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X