സ്വ‍ർണ വില കുതിക്കുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല് ദിവസത്തിന് ശേഷം സ്വര്‍ണ വിലയിൽ ഇന്ന് വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി പവന് 22720 രൂപയായിരുന്നു വില.

 

പവന് 22,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വ‍ർണ വില കുതിക്കുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

22,480 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ജൂലൈ ഒന്ന്, മൂന്ന് തീയതികളിൽ ഈ വിലയ്ക്കാണ് വ്യാപാരം നടന്നത്. ജൂണിലെയും ഏറ്റവും കുറഞ്ഞ വില 22,480 രൂപ തന്നെയാണ്. കഴിഞ്ഞ മാസം അവസാനത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില വീണ്ടും ഉയരുകയാണ്.

പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് കഴിഞ്ഞ ആഴ്ച്ച സ്വര്‍ണ വില കുറയാൻ കാരണം. ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂണിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതാണ് സ്വർണ ഇറക്കുമതിയെ സ്വാധീനിച്ച പ്രധാന കാരണം.

malayalam.goodreturns.in

English summary

Today's Gold Rate

Gold price increased 80 rupees today.
Story first published: Tuesday, July 10, 2018, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X